ഇളമണ്ണൂർ: ഞങ്ങളും കൃഷിയിലേക്ക് പദ്ധതി പ്രകാരം ഏനാദിമംഗലം അഞ്ചാം വാർഡിൽ രൂപീകരിച്ച 'തളിർ' കാർഷിക ക്ലബിന്റെ നേതൃത്വത്തിൽ മാവിളയിലെ രണ്ടേക്കർ തരിശ് സ്ഥലം കൃഷിയോഗ്യമാക്കി പച്ചക്കറി കൃഷി ആരംഭിക്കുന്നു.ഉദ്ഘാടനം ഇന്ന് രാവിലെ 9.30ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. രാജഗോപാലൻ നായർ നിർവഹിക്കും. വാർഡ് അംഗം അനൂപ് വേങ്ങവിള അദ്ധ്യക്ഷത വഹിക്കും. ചലച്ചിത്ര നടി ശ്രീരമ്യ വിശിഷ്ടാതിഥിയാകും.