plus

അടൂർ : അടൂർ കേന്ദ്രീയ വിദ്യാലയത്തിൽ 2022 - 23 അദ്ധ്യായന വർഷത്തിൽ 11-ാം ക്ളാസിൽ സയൻസ്, കൊമേഴ്സ് വിഭാഗങ്ങളിൽ ഒഴിവുള്ള ഏതാനും ചില സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. താൽപ്പര്യമുള്ള യോഗ്യരായ കുട്ടികളുടെ രക്ഷകർത്താക്കൾ ഇന്ന് രാവിലെ 10മുതൽ 3വരെ അപേക്ഷാഫോറം വാങ്ങി പൂരിപ്പിച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ 10-ാം ക്ളാസിലെ മാർക്ക് ലിസ്റ്റ്, എൻ.സി.സി, സ്പോർട്സ്, സ്കൗട്ട് ആൻഡ് ഗൈഡ് വിഭാഗത്തിലുള്ളവയുടെ കോപ്പികളും സഹിതം 29 ന് മൂന്ന് മണിക്ക് മുൻപ് നൽകേണ്ടതാണ്.