തിരുവല്ല: ഭക്ഷണം കഴിക്കുന്നതിനിടെ കുഴഞ്ഞുവീണ യുവാവ് മരിച്ചു. കുന്നന്താനം മുണ്ടിയപ്പള്ളി വറവുങ്കൽ വീട്ടിൽ റെജി സെബാസ്റ്റ്യൻ (48) ആണ് മരിച്ചത്. ഇന്നലെ രാവിലെ എട്ടിനാണ് സംഭവം. വീട്ടിൽ പ്രഭാതഭക്ഷണം കഴിക്കുന്നതിനിടെ കുഴഞ്ഞുവീണ റെജിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്‌മോർട്ടത്തിൽ ഹൃദയാഘാതമാണ് മരണകാരണമെന്ന് വ്യക്തമായതായി പൊലീസ് പറഞ്ഞു. പാലാ സ്വദേശിയായ റെജി പത്ത് വർഷത്തിലേറെയായി കുടുംബത്തോടൊപ്പം മുണ്ടിയപ്പള്ളിയിൽ താമസിച്ചുവരികയായിരുന്നു. റബർ ടാപ്പിങ് തൊഴിലാളിയാണ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് കുന്നന്താനം സെന്റ് ജോസഫ് പള്ളി.യിൽ. ഭാര്യ: ഷെമി. മക്കൾ: ശരുൺ, ശ്രേയ.