മല്ലപ്പള്ളി : കോമളം പാലത്തിന്റെ അപ്രോച്ച് റോഡ് പണിത് ജനങ്ങൾക്ക് സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതൃത്വത്തിൽ മാത്യു ടി തോമസ് എം.എൽ.എയുടെ ഓഫീസിലേക്ക് 29 ന് രാവിലെ 10 30 ന് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും.കല്ലൂപ്പാറ പുറമറ്റം പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കോമളം പാലത്തിന്റെ അപ്പ്രോച്ച് റോഡ് പ്രളയത്തിൽ തകർന്ന് മാസങ്ങൾ പിന്നിട്ടിട്ടും എം.എൽ.എ നിഷേധാത്മക നിലാപാടാണ് സ്വീകരിക്കുന്നതെന്ന് ബി.ജെ.പി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് വിനോദ് കെ.ആർ പറഞ്ഞു.