accident-
ടിപ്പർ തട്ടി ഒടിഞ്ഞ പതിനൊന്ന് കെ.വി വൈദ്യുതി തൂണ്‍

റാന്നി : ലോഡ് കയറ്റിവന്ന ടിപ്പർലോറി തട്ടി പതിനൊന്ന് കെ.വി വൈദ്യുതി തൂൺ ഒടിഞ്ഞു.മുക്കട -ഇടമൺ -അത്തിക്കയം എം.എൽ.എ റോഡിൽ മോൻസിപ്പടിക്കു സമീപം ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടാണ് സംഭവം.എതിരെ എത്തിയ ബസിന് വശം കൊടുക്കുന്നതിനിടയിലാണ് സംഭവം..ലോറി തട്ടിയതിനു പിന്നാലെ തെരുവു വിളക്കുകളെല്ലാം തെളിയുകയും തീപ്പൊരി ചിതറുകയും ചെയ്തതോടെ നാട്ടുകാർ പരിഭ്രാന്തിയിലായി. വൈദ്യുതി വകുപ്പു ജീവനക്കാരെത്തി വൈദ്യുതി നിറുത്തുകയായിരുന്നു.