ചിറ്റാർ: ശ്രീകൃഷ്ണപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ കർക്കടക വാവുബലിതർപ്പണം ക്ഷേത്രം ഭരണസമിതിയുടെ ആഭിമുഖ്യത്തിൽ 28ന് നടക്കുമെന്ന് സെക്രട്ടറി അമ്പിളി ശ്രീകുമാർ അറിയിച്ചു. മേൽശാന്തി മനീഷ് മനീന്ദ്രൻ മുഖ്യകാർമ്മികത്വം വഹിക്കും. പുലർച്ചെ 5ന് ക്ഷേത്ര സ്‌നാനഘട്ടത്തിലാണ് ബലിതർപ്പണച്ചടങ്ങുകൾ നടക്കുക. ബലിതർപ്പണത്തിനായുള്ള ഹവിസ് ഉൾപ്പെടെ ലഭ്യമാക്കുന്നതിന് രണ്ട് കൗണ്ടറുകൾ ഒരുക്കും. തർപ്പണം ചെയ്യുന്നതിനായി കടവിൽ സജ്ജീകരണം ഏർപ്പെടുത്തും. ക്ഷേത്രമുറ്റത്ത് പ്രത്യേകമായി ഒരുക്കിയ മണ്ഡപത്തിൽ ബലിതർപ്പണത്തിനു ശേഷം നടക്കുന്ന പിതൃപൂജ, തിലഹോമം എന്നിവയ്ക്ക് മേൽശാന്തി കാർമ്മികത്വം വഹിക്കും. സ്ത്രീകൾക്കും, പുരുഷൻമാർക്കും, വസ്ത്രം മാറുന്നതിന് പ്രത്യേക സൗകര്യം ഒരുക്കും. ചുക്കുകാപ്പി വിതരണം ഉണ്ടായിരിക്കും. വാഹനം പാർക്കു ചെയ്യുന്നതിന് പ്രത്യേക സൗകര്യം സജ്ജമാക്കും.