
പന്തളം: അഖില കേരള പാണർ സമാജം പന്തളം ശാഖയുടെ നേതൃത്വത്തിൽ പഠനോപകരണ വിതരണവും മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് ആദരവും നൽകി. ശാഖാ പ്രസിഡന്റ് ടി.എസ്.ശശിധരന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന ജനറൽ സെക്രട്ടറി സുനിൽ വലഞ്ചുഴി മൊമന്റോയും സംസ്ഥാന സെക്രട്ടി ടി.ടി.സുശീലൻ പഠനോപകരണവും നൽകി. വനിതാ സമാജം സംസ്ഥാന പ്രസിഡന്റ് ബിന്ദു വാഴമുട്ടം സ്ത്രീ സുരക്ഷാ ക്ലാസെടുത്തു. ജില്ലാ പ്രസിഡന്റ് ശാന്തകുമർ, ദ്യുതി എഡിറ്റർ പന്തളം രാജു, ശാഖാ സെക്രട്ടറി സുരേഷ് കുമാർ, രക്ഷാധികാരി കുടശനാട് ഉണ്ണികൃഷ്ണൻ, വിജിദാസ്, ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.