d
കാണാതായവർ

പത്തനംതിട്ട: സുഹൃത്തുക്കളായ രണ്ട് വിദ്യാർത്ഥികളെ പത്തനംതിട്ടയിൽ നിന്ന് കാണാതായി. പെരുനാട് മാടമൺ സ്വദേശി ഷാരോൺ (14) മലയാലപ്പുഴ സ്വദേശി ശ്രീകാന്ത് (16)എന്നിവരെ ശനിയാഴ്ച വൈകിട്ട് മുതലാണ് കാണാതായത്. മൈലപ്രയിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഒൻപതും പതിനൊന്നും ക്ലാസിലെ വിദ്യാർത്ഥികളായിരുന്നു ഇവർ.

കാണാതാകുമ്പോൾ മെറൂൺ കളറിൽ പുള്ളികളുള്ള നിക്കറും ചുവന്ന ബനിയനുമായിരുന്നു ശ്രീകാന്തിന്റെ വേഷം. വലതു പുരികത്തിൽ മുറിവ് ഉണങ്ങിയ പാടുണ്ട്.വീട്ടുകാർ പൊലീസിൽ പരാതി നൽകി. വിവരം ലഭിക്കുന്നവർ 0648 2300333, 9497908048, 9497980253, 9497907902 എന്നീ ഫോൺ നമ്പരുകളിൽ അറിയിക്കണമെന്ന് മലയാലപ്പുഴ പൊലീസ് അറിയിച്ചു.