boys
അടൂർ ഗവ.ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള എൻഡോവ്മെന്റ് വിതരണവും അനുമോദനവും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു.

അടൂർ: ഗവ.ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള എൻഡോവ്മെന്റ് വിതരണവും അനുമോദനവും നടന്നു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സുശീലകുഞ്ഞമ്മക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ, ബ്ലോക്ക് പഞ്ചായത്തംഗം പി.വി ബാബു, പി.ടി.എ. പ്രസിഡന്റ് കെ.ഹരിപ്രസാദ്, പ്രിൻസിപ്പൽ സജി വർഗീസ്, പ്രധാന അദ്ധ്യാപകൻ എ.മൻസൂർ, ഹയർസെക്കൻഡറി സീനിയർ അസിസ്റ്റന്റ് പി.ആർ.ഗിരീഷ്, പി.ഉഷ, രാധാകൃഷ്ണൻ , ജഹനാര എന്നിവർ പ്രസംഗിച്ചു.