തിരുവല്ല: ജോയ് ആലുക്കാസ് ഫൗണ്ടേഷന്റെയും തിരുവല്ല ജനമൈത്രി പൊലീസിന്റെയും സംയുക്താഭിമുഖ്യത്തിൽ ഡോ.എ.പി.ജെ. അബ്ദുൾ കലാം അനുസ്മരണം നാളെ നടക്കും. രാവിലെ 9ന് തിരുവല്ല ജോയ് ആലുക്കാസിൽ നഗരസഭാദ്ധ്യക്ഷ ശാന്തമ്മ വർഗീസ് ഉദ്‌ഘാടനം ചെയ്യും. ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപോലിത്ത മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് വിവിധ സ്കൂളുകളിൽ നിന്ന് ശാസ്ത്ര,സാങ്കേതിക മേഖലയിൽ കഴിവ് തെളിയിച്ച കുട്ടികളെ ആദരിക്കും.