ചെങ്ങന്നൂർ : വെൺമണി സെഹയോൻ മാർത്തോമ്മാ യുവജനസഖ്യത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച സെഹയോൻ യൂത്ത് സ്‌കൂളിന്റെ ഉദ്ഘാടനം തോമസ് മാർ തിമഥയോസ് എപ്പിസ്‌കോപ്പ നിർവഹിച്ചു. റവ.വി.റ്റി ജോസൻ അദ്ധ്യക്ഷത വഹിച്ചു. റവ.തോമസ് പി.എം , റവ.എബി എബ്രഹാം, റവ.ആശിഷ് തോമസ് , ജിബിൻ വർഗീസ് , ഫെബിൻ സജി , റോവിൻ ജേക്കബ് രാജൻ , മെർലിൻ മറിയം റോയി എന്നിവർ പ്രസംഗിച്ചു.