കോന്നി: എസ്.എൻ.ഡി.പി യോഗം 82 -ാംനമ്പർ ശാഖയിലെ യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തിൽ 28 ന് ലഹരി വിരുദ്ധ സെമിനാർ നടക്കും. എസ്. എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാർ ഉദ്ഘാടനം ചെയ്യും. യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് അഖിൽ ഷാജി അദ്ധ്യക്ഷത വഹിക്കും. സിവിൽ എക്‌സൈസ് ഓഫീസർ വിനു വർഗീസ് ക്ലാസ് നയിക്കും. ശാഖ പ്രസിഡന്റ് സുരേഷ് ചിറ്റലക്കാട്, സെക്രട്ടറി എ.എൻ. അജയകുമാർ, വനിതാ സംഘം പ്രസിഡന്റ് ലാലി മോഹനൻ, യൂത്ത് മൂവ്മെന്റ് സെക്രട്ടറി അർച്ചന സുനിൽ എന്നിവർ പ്രസംഗിക്കും.