പത്തനംതിട്ട: കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ കർക്കടക വാവ് ബലി, വാവൂട്ട് കർമ്മം എന്നിവ 28ന് രാവിലെ നാല് മുതൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ
അറിയിച്ചു.രാവിലെ നാലിന് മലയ്ക്ക് കരിക്ക് പടേനി സമർപ്പണം. 4.30 മുതൽ ഭൂമി പൂജ, വൃക്ഷ സംരക്ഷണ പൂജ , വന്യ ജീവി സംരക്ഷണ പൂജ. തുടർന്ന് കർക്കടക വാവ് ബലി കർമ്മവും സ്‌നാനവും നടക്കും. 8.30 ന് പ്രഭാത വന്ദനം. 9 ന് നിത്യ അന്നദാനം, വൈകിട്ട് 6.30 ന് സന്ധ്യാ വന്ദനം, ദീപ നമസ്‌കാരം. തുടർന്ന് വാവൂട്ട് ചടങ്ങുകൾ. കർക്കടക വാവ് ദിനത്തിൽ രാവിലെ അഞ്ച് മുതൽ കോന്നിയിൽ നിന്ന് കെ. എസ്. ആർ .ടി .സി കല്ലേലി അപ്പൂപ്പൻ കാവിലേക്ക് സർവീസ് നടത്തും. വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് അഡ്വ.സി.വി. ശാന്തകുമാർ , ആദ്ധ്യാത്മിക ഉപദേഷ്ടാവ് സീതത്തോട് രാമചന്ദ്രൻ, പി. ആർ. ഒ ജയൻകോന്നി എന്നിവർ പങ്കടുത്തു.