ചെങ്ങന്നൂർ: കേരള പ്രദേശ് അസംഘടിത തൊഴിലാളി ഫെഡറേഷൻ (ബി.എം.എസ്.) രണ്ടാമത് സംസ്ഥാന സമ്മേളനം 29,30 തീയതികളിൽ ചെങ്ങന്നൂർ മാരുതി ഓഡിറ്റോറിയത്തിലെ ടി.പി.വിജയൻ നഗറിൽ നടത്തും. അസംഘടിത മേഖലയിലെ വിവിധ പ്രശ്‌നങ്ങൾ ചർച്ച ചെയ്തു അർഹതപ്പെട്ട അവകാശങ്ങൾക്കുവേണ്ടിയുള്ള പ്രക്ഷോഭങ്ങൾക്ക് രൂപം നൽകുമെന്ന് പത്രസമ്മേളനത്തിൽ ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.സദാശിവൻപിള്ള പറഞ്ഞു. 29ന് വിവിധ വിഷയങ്ങളിൽ സെമിനാറുകൾ നടത്തും. 30ന് രാവിലെ 10ന് ബി.എം.എസ്. സംസ്ഥാന പ്രസിഡന്റ് സി.ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ ജനറൽ കൗൺസിൽ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ.അജിത്ത് സമാപന പ്രസംഗം നടത്തും. വിവിധ വിഷയങ്ങളിൽ ബി.എം.എസ് സംസ്ഥാന സെക്രട്ടറിമാരായ സി.ജി.ഗോപകുമാർ, കെ.വി.മധുകുമാർ എന്നിവർ ക്ലാസെടുക്കും. പത്രസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ ബി.രാജശേഖരൻ,അഭിലാഷ് ബേർലി, എൻ.ദേവദാസ്, മധു കരിപ്പാലിൽ, ഡി.വി.അജിത്കുമാർ എന്നിവർ പങ്കെടുത്തു.