വള്ളിക്കോട്: പഞ്ചായത്തിൽ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടാംഘട്ടം കട്ടിൽ വിതരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ആർ.മോഹനൻ നായർ ഉദ്ഘാടനം ചെയ്തു . ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മ​ിറ്റി ചെയർമാൻ ജി.സുഭാഷ്, , അംഗങ്ങളായ സുധാകരൻ മഠത്തിൽ, അഡ്വ.തോമസ് ജോസ് അയ്യനേത്ത്, ആതിര മഹേഷ് ,ലിസ്സി ജോൺസൺ, സെക്രട്ടറി പി. നന്ദകുമാർ, അസിസ്​റ്റന്റ് സെക്രട്ടറി സുമ എന്നിവർ പ്രസംഗിച്ചു.