konni-medical-college

പത്തനംതിട്ട : കേന്ദ്ര സർക്കാർ 169 കോടി രൂപ നൽകിയിട്ടും ആവശ്യമായ അടിസ്ഥാനസൗകര്യം ഒരുക്കുന്നതിൽ സംസ്ഥാന സർക്കാരിനുണ്ടായ വീഴ്ചയാണ് കോന്നി മെഡിക്കൽ കോളേജിന് അനുമതി നഷ്ടമാകാൻ കാരണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.വി.എ.സൂരജ് പറഞ്ഞു. ആരോഗ്യമന്ത്രിയുടെ സ്വന്തം ജില്ലയിലെ മെഡിക്കൽ കോളേജിനാണ് ഈ ദുരവസ്ഥ. സാധാരണക്കാരായ ഒരുപാടു വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്തിൽ ആക്കുന്നതിന് ഉത്തരവാദികൾ സംസ്ഥാന സർക്കാരും ആരോഗ്യമന്ത്രിയും കോന്നി എം.എൽ.എയുമാണ്. ആവശ്യമായ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് വേണ്ട നടപടികൾ അടിയന്തരമായി കൈക്കൊള്ളുവാൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്ന് അഡ്വ.വി.എ.സൂരജ് ആവശ്യപ്പെട്ടു.