പ്രമാടം : സി.പി.എം പ്രമാടം, പ്രമാടം -ബി ബ്രാഞ്ചുകളുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.പി, പ്ളസ് ടു പരീക്ഷകളിൽ വിജയിച്ച വിദ്യാർത്ഥികളെ ആദരിച്ചു. ലോക്കൽ സെക്രട്ടറി പ്രകാശ് കുമാർ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മി​റ്റി അംഗം പി.ആർ സുകുമാരപണിക്കർ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ലിജ ശിവപ്രകാശ് ലോക്കൽ കമ്മി​റ്റി അംഗം സുധ രഞ്ജൻ, റിട്ട. സി.ബി.ഐ ഡിവൈ.എസ്.പി വർഗീസ്.പി.തോമസ്, രാജേഷ് ആക്ളേത്ത്, രഞ്ജൻ ശ്രീമംഗലം, മുരളി, അഭി.ആർ.രാജ്, ജി.അനന്തു എന്നിവർ പ്രസംഗിച്ചു.