കടമ്പനാട് : കടമ്പനാട് കെ.ആർ.കെ.പി.എം ബോയ്സ് എച്ച്.എസ്.എസ് & വി.എച്ച്.എസിൽ അനുവദിച്ച കിച്ചൺ കം സ്റ്റോറിന്റെ ഉദ്ഘാടനം കടമ്പനാട് പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ് നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ഡി.രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം പ്രസന്നകുമാർ ,രക്ഷാധികാരി എസ്.കെ.അനിൽകുമാർ ,മാനേജർ പി.ശ്രീലക്ഷ്മി, പ്രിൻസിപ്പൽ റാഫി, പ്രധാന അദ്ധ്യാപിക സുജാത, സജു മിഖായേൽ, അലക്സാണ്ടർ പടിപ്പുരയിൽ, സാംസൺ മണ്ണടി , സാമുവേൽ സഖറിയ എന്നിവർ പങ്കെടുത്തു.