റാന്നി : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കർഷകസംഘത്തിന്റെ നേതൃത്വത്തിൽ റാന്നി ഡി.എഫ്.ഓഫീസിലേക്ക് നടത്തിയ മാർച്ച് ജില്ലാ പ്രസിഡന്റ് ബാബു കോയിക്കലേത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ ജോ സെക്രട്ടറി അഡ്വ ജെനു മാത്യു അദ്ധ്യക്ഷനായി .

ജി.ശ്രീലേഖ , ജി.വിജയൻ ,പ്രസാദ് എൻ ഭാസ്കരൻ , അഡ്വ .കെ.പി സുഭാഷ് കുമാർ , ഉമ്മൻ മത്തായി, ജേക്കബ് വളയം പള്ളി, വിവിൻ മാത്യു, ആർ.വരദരാജൻ, ബെന്നി പുത്തൻപറമ്പിൽ , അഡ്വ. ജേക്കബ് സ്റ്റീഫൻ എന്നിവർ പ്രസംഗിച്ചു.