പന്തളം: ദേശീയ മലമ്പനി മാസാചാരണത്തിന്റെ ഭാഗമായി ക്വിസ് മത്സരം നടത്തി. തുമ്പമൺ സാമൂഹ്യ ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ:ശ്രീകല, ഹെൽത്ത് സൂപ്പർവൈസർ കൃഷ്ണ ദാസ് എന്നിവർ നേതൃത്വം നൽകി. തുമ്പമൺ സെന്റ് ജോൺസ് സ്‌കൂളിലെ ശിഖ ബി.രാജ്, നന്ദിത ലതീഷ് എന്നിവർ ഒന്നാം സ്ഥാനം നേടി. പന്തളം അമൃത വിദ്യാലയത്തിലെ ഗോവിന്ദ് ജി പ്രഭു, മഹേശ്വർ എസ്.ആർ, തുമ്പമൺ സെന്റ് ജോൺസിലെ അശോക് ഷാജ്, രാകേന്തു, കുരമ്പാല സെന്റ്. തോമസിലെ ജെൻസൺ ഡാനിയേൽ, ഐശ്വര്യ എന്നിവർ രണ്ടാം സ്ഥാനവും പങ്കിട്ടു.