പന്തളം : ഓഗസ്റ്റ് 15ന് ഡി.വൈ.എഫ്. ഐ സംഘടിപ്പിക്കുന്ന യൂത്ത് സ്ട്രീറ്റ് ക്യാമ്പയിനോട് അനുബന്ധിച്ച് പന്തളം മേഖലയിലെ കടക്കാട് സംഘടിപ്പിച്ച യുവസഭ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഷാറൂക്കിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡി.വൈ.എഫ് .ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബി.നിസാം, ജില്ലാ ജോയിന്റ് സെക്രട്ടറി എൻ.സി.അഭീഷ്,ജില്ലാ കമ്മിറ്റി അംഗം വർഷ ബിനു,പന്തളം ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി എസ്.സന്ദീപ്, ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ്, എച്ച് .ശ്രീഹരി,ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റ് എ.ഷമീർ, ബ്ലോക്ക് എക്‌സിക്യൂട്ടീവ് അംഗം എസ്.ഷഫീക്ക്, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ ഷാനവാസ്,സൽമാൻ സക്കീർ പന്തളം നഗരസഭ കൗൺസിലർ ഷെഫിൻ റജീബ് ഖാൻ എന്നിവർ സംസാരിച്ചു.