അടൂർ : കരുവാറ്റ ശ്രീഇണ്ടളൻകാവ് മഹാദേവർ ക്ഷേത്രത്തിൽ 28 ന് പുലർച്ചെ 5 മുതൽ കർക്കടകവാവ് ബലിതർപ്പണം നടക്കും. അഷ്ടദ്രവ്യമഹാഗണപതിഹോമം, ഉഷഃപൂജ, മൃത്യുഞ്ജയഹോമം, തിലഹോമം, ഉച്ചപൂജ എന്നീ ചടങ്ങുകളും നടക്കും. ബലി തർപ്പണത്തിനുള്ള പൂജാകിറ്റ് 50രൂപ നിരക്കിൽ ലഭ്യമാകുമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.