samaram
തിരുവല്ലയിൽ ട്രെയിൻ തടഞ്ഞിട്ട യൂത്ത്കോൺഗ്രസ് പ്രവർത്തകരെ പൊലീസ് നീക്കുന്നു

തിരുവല്ല: നാഷണൽ ഹെറാൾഡ് കേസിനെ ഉപയോഗിച്ച് കോൺഗ്രസിനെയും പ്രതിപക്ഷ പോരാട്ടങ്ങളെയും ദുർബലപ്പെടുത്താനാണ് കേന്ദ്ര ഗവൺമെന്റ് ശ്രമിക്കുന്നതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽസെക്രട്ടറി രാഹുൽ മാങ്കുട്ടത്തിൽ പറഞ്ഞു. സോണിയാ ഗാന്ധിക്കെതിരെയുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യലിനെതിരെ യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവല്ലയിൽ നടത്തിയ ട്രെയിൻ തടയൽ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി കണ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഷിനു തങ്കപ്പൻ , വിശാഖ് വെൺപാല, ജിജോ ചെറിയാൻ, അനന്ദു ബാലൻ, അഭിലാഷ് വെട്ടിക്കാടൻ, ജോയൽ മുക്കരണത്, പ്രവീൺ രാജ് രാമൻ, റിനോ പി.രാജൻ, ബൈജു ഭാസ്കർ,ഷിബു തോണി കടവിൽ, ബ്ലസൻ പാലത്തിങ്കൽ, ബെന്റി ബാബു, അരവിന്ദ് വെട്ടിക്കൽ, ജിനു ബ്രില്യന്റ, ബിന്ദു മൈലപ്ര, ഫെന്നി നെനാൻ എന്നിവർ പ്രസംഗിച്ചു.