കീരുകുഴി: നോമ്പിഴി ഗവ.എൽ.പി.സ്‌കൂളിൽ ടാലന്റ് ലാബ് ആരംഭിച്ചു. ചിത്രരചനയിലും ചെണ്ട, മൃദംഗം, വയലിൻ തുടങ്ങിയ വാദ്യോപകണങ്ങളിലും പരിശീലനം നൽകും. മൃദംഗ വാദ്യകലാകാരൻ തട്ടയിൽ വിജയൻ ഉദ്ഘാടനം ചെയ്തു. തബലവാദ്യകലാകാരനായ ഇലന്തൂർ ഷിജു ക്ലാസെടുത്തു. പ്രഥമാദ്ധ്യാപകൻ സുദർശനൻ പിള്ള, പി.ടി.എ പ്രസിഡന്റ് രാജേഷ് കുമാർ, എസ്.എസ്. ജി ചെയർമാൻ ഡോ.കൃഷ്ണൻകുട്ടി, അദ്ധ്യാപകരായ എസ്.ജയന്തി ,ഡി. നീതു, രാജശ്രീ ആർ കുറുപ്പ്, സുമലത എന്നിവർ പ്രസംഗിച്ചു