കോന്നി: അട്ടച്ചാക്കലിൽ കാട്ടുപന്നി ആക്രമണത്തിൽ അഞ്ചു പേർക്ക് പരിക്ക്. ഇന്നലെ രാവിലെ എട്ടു മണിക്കാണ് കോന്നി ഗ്രാമ പഞ്ചായത്തിലെ മൂന്നാം വാർഡിലെ അട്ടച്ചാക്കൽ വാട്ടർ ടാങ്കിനു സമീപം ജനവാസ മേഖലയിൽ കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്. പാലമുറിയിൽ സജികുമാർ, മലയിൽ പറമ്പിൽ ബാബുമത്തായി, മലയിൽ പറമ്പിൽ അനിൽ ഡാനിയേൽ, പുത്തൻപറമ്പിൽ മറിയാമ്മ ഡാനിയേൽ, പേരങ്ങാട്ട് മലയിൽ ബിന്ദു ജെയിംസ് എന്നിവരെയാണ് കാട്ടുപന്നി ആക്രമിച്ചത്. ഇവർ കോന്നി താലൂക്ക് ആശുപത്രിയിൽ ചികിത്‌സ തേടി.