karuna
കരുണ പെയിൻ ആൻ്റ് പാലിയേറ്റീവ് കെയർ സൊസൈറ്റി, മാലക്കര സെന്റ് തോമസ് ഹോസ്പിറ്റൽ, ഡോ. ഉമ്മൻസ് ഐ ഹോസ്പിറ്റൽ, ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ നടന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് കരുണ ചെയർമാൻ സജി ചെറിയാൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

ചെങ്ങന്നൂർ: കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി, മാലക്കര സെന്റ് തോമസ് ഹോസ്പിറ്റൽ, ഡോ. ഉമ്മൻസ് ഐ ഹോസ്പിറ്റൽ, ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ , നേത്ര പരിശോധനാ ക്യാമ്പ് നടത്തി. കരുണ ചെയർമാൻ സജി ചെറിയാൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എൻ.ആർ സോമൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെബിൻ പി.വർഗീസ്, പഞ്ചായത്ത് പ്രസിഡന്റുമാരായ എം.ജി ശ്രീകുമാർ, പ്രസന്ന രമേശ്, എൻ.പത്മാകരൻ, കരുണ വർക്കിംഗ് ചെയർമാൻ അഡ്വ.സുരേഷ് മത്തായി, സുജ രാജീവ്, ടി.ടി ഷൈലജ, ഷാളിനി രാജൻ, പ്രസാദ് സിത്താര, പ്രമോദ് അമ്പാടി, രാജീവ് മുടിയിൽ കെ.ഡി മോഹൻ കുമാർ, രവീന്ദ്രൻ നായർ , പി എസ് ഗോപാലകൃഷ്ണൻ, പി.എസ്.ബിനുമോൻ, ഷീബ ജോർജ് എന്നിവർ പ്രസംഗിച്ചു. കരുണ ഏരിയ സെക്രട്ടറി ജി.വിവേക് സ്വാഗതവും ട്രഷർ കെ.ആർ.മോഹനൻ പിള്ള നന്ദിയും പറഞ്ഞു കരുണയുടെ പ്രവർത്തനങ്ങളെക്കുറിച്ച് പഠിക്കുന്നതിനായി ബെൽജിയത്തിൽ നിന്നെത്തിയ പ്രതിനിധികളായ മാനൻ വിതൽ അന്ന മില്ലേജ് കോവിക് ഒക്ടോബ്, ഡൗബ് സാൻസർ ക്ലീസൻസ് എന്നിവരും ക്യാമ്പിൽ പങ്കെടുത്തു. കരുണ വീടുകളിലെത്തി പരിപാലിക്കുന്ന കിടപ്പ് രോഗികളെ ഇവർ സന്ദർശിച്ചു. ക്യാമ്പിൽ 500 അധികം ആളുകൾ പങ്കെടുത്തു.