മല്ലപ്പള്ളി: പെരുമ്പെട്ടി, തിരുവല്ല പൊലീസ് സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ രണ്ടുപേരെ കീഴ് വായ്പ്പൂര് പൊലീസ് അറസ്റ്റു ചെയ്തു. ചാലാപ്പള്ളി പുള്ളോലിത്തടത്തിൽ സുബിൻ(26), തിരുവല്ല സ്വദേശി ദീപുമോൻ (26) എന്നിവരാണ് അറസ്റ്റിലായത്. ഇരുവർക്കുമേതിരെ കാപ്പ ചുമത്തി തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് റിമാൻഡ് ചെയ്തു. റാന്നി, കീഴ് വായ്പ്പൂര്, പെരുമ്പെട്ടി, റാന്നി എക്സൈസ് എന്നിവിടങ്ങളിലെ കേസുകളിൽ പ്രതിയാണ് സുബിൻ. കുട്ടികൾക്കും മറ്റും കഞ്ചാവ്, ഹാഷിഷ് ഓയിൽ, എം.ഡി.എം.എ തുടങ്ങിയ മയക്കുമരുന്നുകളുടെ വിൽപ്പന നടത്തിയതിനും സ്ത്രീക്കെതിരെയുള്ള അതിക്രമം, സർക്കാരുദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ, ദേഹോപദ്രവം ഏൽപ്പിക്കൽ എന്നിങ്ങനെ നിരവധി കേസുകളിലും , പെരുമ്പെട്ടിയിൽ എക്സൈസ് പ്രിവന്റീവ് ഓഫീസറെ ആക്രമിച്ച കേസിലും പ്രതിയാണ് സുബിൻ.റാന്നിയിൽ മൂന്ന് കിലോയിലധികം കഞ്ചാവും, 36 ഗ്രാം ഹാഷിഷ് ഓയിലുമായാണ് ഇയാൾ പൊലീസിന്റെ പിടിയിലായത്.