കൊടുമൺ: പഞ്ചായത്തിലെ രണ്ടാം വാർഡ് അങ്കണവാടിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു. സ്നേഹസ്പർശം ചാരിറ്റബിൾ ട്രസ്റ്റിന്റെയും രണ്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെയും നേതൃത്വത്തിലാണ് അറ്റകുറ്റപ്പണിനടത്തി കസേരകളും പഠനോപകരണങ്ങളും വാങ്ങി നൽകിയത്. റിട്ട. ഹെഡ് മാസ്റ്റർ ടി.പി. വർഗീസ് ഉദ്ഘാടനം ചെയ്തു. സ്നേഹസ്പർശം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ജോസ് പള്ളിവാതുക്കൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് റോയ് വർഗീസ് മുഖ്യ പ്രഭാഷണം നടത്തി. ഷണ്മുഖം ചെട്ടിയാർ, സതീശൻ ചെട്ടിയാർ, എം.കെ.വത്സല കെ.രാധ, റെൻസി രാഘവൻ, മായ ദിലീപ് തുടങ്ങിയവർ പ്രസംഗിച്ചു.