road
തകർന്ന കരുമാൻതോട് തുമ്പക്കുളം ആലുവാങ്കുടി റോഡ്

കോന്നി: കരുമാൻതോട് - തുമ്പക്കുളം - ആലുവാങ്കുടി റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കണെമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു. റോഡ് തകർന്ന് സഞ്ചാരയോഗമല്ലാതായതോടെ ഇതുവഴിയുള്ള യാത്ര ദുരിതമായി.മലയോരമേഖലയിലെ ജനങ്ങളും ആലുവാംകുടി ക്ഷേത്രത്തിലേക്ക് പോകുന്നവരും ഉപയോഗിക്കുന്ന റോഡാണിത്. കരുമാൻതോട് ജംഗ്ഷൻ മുതൽ ആലുവാകുടി വനാതിർത്തി വരെ പഞ്ചായത്ത് റോഡും ബാക്കി ഭാഗം വനം വകുപ്പിന്റെ റോഡുമാണ്. റോഡിന്റെ നിർമ്മാണ പ്രവർത്തങ്ങൾക്ക് ജില്ലാ പഞ്ചായത്ത് 30 ലക്ഷം രൂപ അനുവദിച്ചു നിർമ്മാണ പ്രവർത്തങ്ങൾ ഉദ്ഘാടനം ചെയ്‌തെങ്കിലും പണികൾ തുടങ്ങാൻ കഴിഞ്ഞില്ല. റോഡിലെ പട്ടാളം പടി ഭാഗം തകർന്ന് വെള്ളക്കെട്ടുകൾ റോഡിൽ രൂപപ്പെട്ടിട്ടുണ്ട്. കാനന ക്ഷേത്രമായ ആലുവാംകുടിയിലേക്ക് പോകുന്ന റോഡെന്ന നിലയിൽ കരുമാൻതോട് ജംഗ്ഷൻ മുതൽ ആലുവാംകുടി വനാതിർത്തി വരെയുള്ള ഭാഗങ്ങൾ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. തകർന്ന റോഡിൽ മഴ പെയ്യുന്നതോടെ കുഴികളിൽ വെള്ളം കെട്ടിക്കിടക്കുകയാണ്. ഇരുചക്ര വാഹങ്ങൾ കുഴികളിൽ വീഴുന്നതും പതിവാണ്. മലയോരമേഖലയിലെ ജനങ്ങളും ആലുവാംകുടി ക്ഷേത്രത്തിലേക്ക് പോകുന്നവരും പതിവായി ഉപയോഗിക്കുന്ന റോഡാണിത്. പൊട്ടിപ്പൊളിഞ്ഞ റോഡ് സഞ്ചാരയോഗ്യമാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.