
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ പ്രതിഭാധനരായ യുവ എഴുത്തുകാർക്ക് ദേശത്തുടി സാംസ്കാരിക സമന്വയം ' ദേശത്തുടി പ്രതിഭാ പുരസ്കാരം നൽകും. 30 വയസിൽ താഴെയുള്ള മികച്ച അഞ്ച് കവികൾക്കും കഥാകൃത്തുക്കൾക്കുമാണ് പുരസ്കാരം.
പ്രസിദ്ധീകരിച്ചതോ പ്രസിദ്ധീകരിക്കാത്തതോ ആയ ഒരു കഥയും കവിതയും 2022 ആഗസ്റ്റ് 25ന് മുമ്പ് പ്രായം തെളിയിക്കുന്ന രേഖ സഹിതം മനോജ് സുനി, സെക്രട്ടറി, ദേശത്തുടി, മഴവില്ല്, കൈപ്പട്ടൂർ പി.ഒ, പത്തനംതിട്ട എന്ന വിലാസത്തിൽ അയയ്ക്കണം. പ്രമുഖ എഴുത്തുകാരടങ്ങുന്ന ജൂറിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുക്കുന്നത്. ഫോൺ: 9400243007