അടൂർ : പഴകുളം മേട്ടുപുറം സ്വരാജ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ മുൻരാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായിരുന്ന എ. പി. ജെ അബ്ദുൾകലാമിന്റെ 7-ാം ചരമവാർഷികാനുസ്മരണം നടത്തി. ലൈബ്രറി കൗൺസിൽ താലൂക്ക് എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം അജി ചരുവിള ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ വൈസ് പ്രസിഡന്റ് മുരളി കുടശനാട് അദ്ധ്യക്ഷതവഹിച്ചു. താലൂക്ക് കൗൺസിൽ അംഗം പി. അൻവർഷാ, പി. രാധാകൃഷ്ണൻ, താജുദ്ദീൻ എന്നിവർ പ്രസംഗിച്ചു. അഗ്നിച്ചിറകുകൾ എന്ന പുസ്തകം ചർച്ച ചെയ്തു. ക്വിസ് മത്സര വിജയികൾക്ക് ഗ്രന്ഥശാലാ പ്രസിഡന്റ് എസ്. മീരാസാഹിബ് സമ്മാനങ്ങൾ വിതരണം ചെയ്തു.