പത്തനംതിട്ട: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട മിനി സിവിൽ സ്റ്റേഷൻ പടിക്കൽ ധർണ നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ. മോഹൻകുമാർ ഉദ്ഘാടനം ചെയ്തു .
ജില്ലാ പ്രസിഡന്റ് ഉമ്മൻ മത്തായി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി. രാമചന്ദ്രൻപിള്ള ,
സോമനാഥൻ പിള്ള, നബീസത്ത് ബീവി, പി. എം. വർഗീസ്, കെ .ആർ. ഗോപിനാഥൻ തുടങ്ങിയവർ പ്രസംഗിച്ചു.