പത്തനംതിട്ട: പെൻഷൻ പദ്ധതി പരിഷ്‌കരിക്കുക, ക്ഷാമബത്ത പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ബാങ്ക് റിട്ടയറീസ് അസോസിയേഷന്റെ നേതൃത്വത്തിൽ കേരള ബാങ്ക് ജില്ലാ ഹെഡ് ഓഫീസിനു മുന്നിൽ ധർണ നടത്തി. സി .പി. ഐ ജില്ലാ അസി. സെക്രട്ടറി മലയാലപ്പുഴ ശശി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ വർക്കിംഗ് പ്രസിഡന്റ് പി. ശേഖർ അദ്ധ്യക്ഷത വഹിച്ചു. റിട്ടയറീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി പി കെ ഗോപി, അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ. രാജീവൻ, അഡ്വ. ജോൺ പീലിപ്പോസ്, കെ രാജൻപിള്ള, സനൽ കുമാർ, എസ്. എം. നജീബ്, തോട്ടുവ മുരളി, ജി .അജയകുമാർ, ബി. ഗിരിജ ദേവി, കെ. ആർ രത്‌നകുമാരിയമ്മ , ജില്ലാ സെക്രട്ടറി ടി. എം അച്ചൻകുഞ്ഞ് , സൂര്യകുമാർ എന്നിവർ പ്രസംഗിച്ചു .