അടൂർ :ജനറൽ ആശുപത്രിയിലെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത്കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗവും ധർണയും നടത്തി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം. ജി കണ്ണൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് റിനോ പി. രാജൻ അദ്ധ്യക്ഷത വഹിച്ചു. പഴകുളം ശിവദാസൻ, സി കൃഷ്ണകുമാർ, ബിനു ചക്കാലയിൽ, ചൂരക്കോട് ഉണ്ണികൃഷ്ണൻ, അനൂപ് വേങ്ങവിള,പി കെ മുരളി,ജയകൃഷ്ണൻ പള്ളിക്കൽ, ഫെന്നി നൈനാൻ, ശ്രീരാജ് ഈരിക്കൽ, വിഷ്ണു പള്ളിക്കൽ, ജെറിൻ കടമ്പനാട്, ടിനു കൊടുമൺ, സാജൻ തടത്തിൽ,ബിഥുൻ പി ബാബു,പൊന്നച്ചൻ മാതിരംപള്ളി,നെസ്മൽ കാവിള,നന്ദു ഹരി,റോബിൻ കെ ഡേവിഡ്,ശ്യാംകുമാർ കണ്ണന്താനം, വിശാൽ, ഷിജോ സാം, എബിൻ ശിവദാസൻ, ബിന്ദു കുമാരി, റീന ശാമുവൽ എന്നിവർ പ്രസംഗിച്ചു.