con-venmoney
ഇൻഡ്യൻ നാഷണൽ കോൺഗ്രസ് വെണ്മണി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് വെണ്മണി പഞ്ചായത്ത് ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ ചെങ്ങന്നൂർ നഗരസഭാ മുൻ ചെയർമാൻ കെ.ഷിബുരാജൻ ഉദ്ഘാടനം ചെയ്യുന്നു.

ചെങ്ങന്നൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പദ്ധതി വിഹിതം തുടർച്ചയായി വെട്ടിക്കുറയ്ക്കുന്ന സർക്കാർ നടപടി പ്രതിഷേധാർഹമാണെന്ന് ചെങ്ങന്നൂർ നഗരസഭാ മുൻ ചെയർമാൻ കെ.ഷിബുരാജൻ പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് വെണ്മണി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെണ്മണി പഞ്ചായത്ത് ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് സണ്ണി കുറ്റിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ മറിയാമ്മ ചെറിയാൻ, അജിത മോഹൻ, കെ.എസ്.ബിന്ദു, കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിസന്റ് മനോജ് കിണറ്റാലിൽ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അനു ജി. പുന്തല, റെജി വിരിപ്പ്കണ്ടത്തിൽ, സന്തോഷ് കല്യത്ര, സുജിത് വെണ്മണി, ഡി.മിനിക്കുട്ടി, രശ്മി സതീഷ്, സതിയമ്മ ചന്ദ്രൻ, സോളി മാങ്കുട്ടത്തിൽ, ആദർശ് ശ്രീകുമാർ, കെ.ആർ.അനിൽകുമാർ, എ.ജെ.തങ്കച്ചൻ, പ്രിൻസ് കുന്നയ്ക്കൽ, സി.കെ.കോശി, രാജേന്ദ്രൻ, മനോജ് കുറ്റിയ്ക്കൽ എന്നിവർ പ്രസംഗിച്ചു.