
പത്തനംതിട്ട : നഗരസഭാ പരിധിയിൽ താമസിക്കുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കായി പട്ടികജാതി വികസനവകുപ്പ് പഠനമുറി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ ഗവൺമെന്റ്, എയ്ഡഡ്, ടെക്‌നിക്കൽ, കേന്ദ്രീയവിദ്യാലയം, സ്‌പെഷ്യൽ സ്‌കൂളുകളിൽ 8,9,10,11,12 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ എന്നിവർക്ക് അപേക്ഷിക്കാം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി സർട്ടിഫിക്കറ്റ്, വരുമാനസർട്ടിഫിക്കറ്റ് (ഒരുലക്ഷംരൂപവരെ), വിദ്യാർത്ഥി പഠിക്കുന്ന സ്ഥാപനത്തിലെ മേധാവിയുടെ സാക്ഷ്യപത്രം എന്നിവ സഹിതം 10ന് മുൻപായി അപേക്ഷ നൽകണം. വിലാസം : പട്ടികജാതി വികസന ഓഫീസർ, ഇലന്തൂർ ബ്ലോക്ക്, നെല്ലിക്കാല പി.ഒ. ഫോൺ : 8547 630 042.