മല്ലപ്പള്ളി : കല്ലൂപ്പാറ വലിയപള്ളിയിൽ പതിനഞ്ച് നോമ്പാചരണവും

ദൈവമാതാവിന്റെ വാങ്ങിപ്പെരുന്നാളും ആഗസ്റ്റ് 1 മുതൽ 15 വരെ നടക്കും.

ഒന്നിന് രാവിലെ 7.30 ന് ഡോ. ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്തായുടെ കാർമ്മികത്വത്തിൽ

കുർബാന. തുടർന്ന് കൊടിയേറ്റ്. 3 ന് അഭയം പ്രാർത്ഥനാ സംഗമത്തിൽ റവ.ഫാ. ബോബി ജോസ് കുട്ടിക്കാട് ധ്യാനം നയിക്കും. 7 ന്

രാവിലെ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലിത്തയുടെ കാർമ്മികത്വത്തിൽ കുർബാന. 3 ന് മലങ്കര സഭയിലെ നവാഭിഷിക്തരായ മെത്രാപ്പോലീത്തമാർക്ക് നൽകുന്ന സ്വീകരണ സമ്മേളനം ഡോ. തിയോഡോഷ്യസ് മാർത്തോമാ മെത്രാപ്പോലിത്താ ഉദ്ഘാടനം ചെയ്യും. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിക്കും. 11 ന് 3 ന് നട

ക്കുന്ന നിരണം ഭദ്രാസന വൈദിക സമ്മേളനത്തിൽ ഫാ.ഡോ.ജേക്കബ് കുര്യൻ

സന്ദേശം നൽകും. 12 ന് രാവിലെ 10.30ന് മർത്തമറിയം സമാജം ഭദ്രാസന സമ്മേളനത്തിൽ മിനു മറിയം വർഗീസ്

ക്ലാസ് നയിക്കും.13 ന് 3 ന് നടക്കുന്ന മരിയൻ പുരസ്‌കാര സമർപ്പണ സമ്മേളനം ബന്യാമിൻ ഉദ്ഘാടനം ചെയ്യും. ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിക്കും. കോട്ടയം നവജീവൻ ട്രസ്റ്റിനുവേണ്ടി പി.യു.തോമസ് പുരസ്കാരം ഏറ്റുവാങ്ങും.

14 ന് രാവിലെ 7 ന് ഫാ.ഡോ.ജോൺസ് ഏബ്രഹാം കോനാട്ടിന്റെ കാർമ്മികത്വത്തിൽ കുർബാന. വൈകിട്ട് 5 ന്

കടമാൻകുളം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ സന്ധ്യാ നമസ്‌കാരം. തുടർന്ന് പ്രദക്ഷി

ണം. 15 ന് രാവിലെ 8.30 ന് ഡോ. യൂഹാനോൻ മാർ ദിയസ്‌കോറോസ് മെത്രാപ്പോലീത്തായുടെ കാർമ്മികത്വത്തിൽ കുർബാന. തുടർന്ന് പുഴുക്കുനേർച്ച. വിവിധ ദിവസങ്ങളിൽ ഫാ.ജോൺ വർഗീസ്, രേഷ്മ എൽസ റജി കുറഞ്ഞൂർ, ഫാ.കുറിയാക്കോസ് കരിപ്പായിൽ, ഫാ.ഡോ.ഗീ വർഗീസ് വെട്ടിക്കുന്നേൽ, ഫാ.കുരുവിള പെരുമാൾ, ഫാ.സ്റ്റീഫൻ വർഗീസ്, ഫാ.ഷിബു വർഗീസ്, ഫാ.സി.കെ.കുര്യൻ, ഫാ.കുറിയാക്കോസ് പി.തോമസ്, ഫാ. വിൽസൺ ശങ്കരത്തിൽ, ഫാ. ചെറിയാൻ ജേക്കബ്, ഫാ.കെ.വി.തോമസ് എന്നിവർ

പ്രസംഗിക്കും.