
പത്തനംതിട്ട : കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതി, കേരള ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതി എന്നിവയിൽ സജീവാംഗങ്ങളായ തൊഴിലാളികളുടെ ഒന്നു മുതൽ അഞ്ചുവരെയുളള ക്ലാസുകളിൽ പഠിക്കുന്ന അപേക്ഷിച്ച കുട്ടികൾക്കുള്ള സൗജന്യ പഠനോപകരണ കിറ്റ് വിതരണം 30 ന് ഉച്ചയ്ക്ക് 2ന് പത്തനംതിട്ട വൈ.എം.സി.എ ഹാളിൽ നടത്തും. വിതരണോദ്ഘാടനം പത്തനംതിട്ട നഗരസഭാ അദ്ധ്യക്ഷൻ ടി.സക്കീർ ഹൂസൈൻ നിർവഹിക്കും. കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് പത്തനംതിട്ട ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ എസ്.സേവ്യർ അധ്യക്ഷത വഹിക്കും. രജിസ്‌ട്രേഷൻ ചെയ്യുവാൻ ആഗ്രഹിക്കുന്നവർ ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവ കരുതണം. ഫോൺ : 0468 2320158.