കോന്നി: കെ.എസ്.ഇ.ബി കുമ്പഴ സെക്ഷന്റെ പരിധിയിലുള്ള കിഴക്കുപുറത്ത് ഉപഭോക്താക്കൾക്ക് അമിത വൈദ്യുതി ചാർജ് ഈടാക്കുന്നതായി പരാതി. പലർക്കും അടയ്‌ക്കേണ്ടി വരുന്നത് പഴയതിന്റെ ഇരട്ടിത്തുകയാണ്. കഴിഞ്ഞ മാസങ്ങളിൽ തുടർച്ചയായി മിക്കദിവസവും പ്രദേശത്ത് വൈദ്യുതി മുടക്കവുമായിരുന്നു .ഇതിനെതിരെ കെ.എസ് .ഇ .ബി സെക്ഷൻ ഓഫീസ് മാർച്ച് സഘടിപ്പിക്കുമെന്ന് ബി.ഡി.ജെ.എസ് മണ്ഡലം കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.