കോഴഞ്ചേരി: പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക ദേശീയ വിദ്യാഭ്യാസ നയം തിരുത്തുക, ഡി.എ. കുടിശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എ.കെ.എസ്.ടി.യു. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസിലേക്ക് 30 ന് രാവിലെ 11 ന് മാർച്ചും ധർണയും നടത്തും. സംസ്ഥാന വൈസ് പ്രസിഡന്റ് ജോർജ്ജ് രത്‌നം ഉദ്ഘാടനം ചെയ്യും.