തിരുവല്ല: എസ്.എൻ.ഡി.പി.യോഗം ആഞ്ഞിലിത്താനം ശാഖയുടെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ മുതൽ കർക്കടകവാവ് പിതൃബലിതർപ്പണം നടക്കും. പ്രത്യേകം തയ്യാറാക്കിയ യജ്ഞമണ്ഡപത്തിൽ പിതൃബലി, പിതൃപൂജ, തിലഹവനം, ശ്രാദ്ധമൂട്ട് എന്നീ ചടങ്ങുകൾ ഉണ്ടായിരിക്കും.