റാന്നി :കടുമീൻചിറ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഹയർസെക്കൻഡറി ലാബ് കെട്ടിടവും ഹൈസ്കൂൾ ലൈബ്രറി കെട്ടിടവും ജില്ലാ പഞ്ചായത്ത് മെമ്പർ ജെസി അലക്സ് ഉദ്ഘാടനം ചെയ്തു. പി.റ്റി.എ. പ്രസിഡന്റ് ഇ.കെ. മനോജ് അദ്ധ്യക്ഷതവഹിച്ചു. പ്രിൻസിപ്പൽ ജയഹരി.പി, ഗ്രേസി തോമസ് , സന്ധ്യാ അനിൽകുമാർ, എസ്.ആർ. സന്തോഷ് കുമാർ, പി.കെ. കമലാസനൻ, അനിൽ അറയ്ക്കുമണ്ണിൽ, എച്ച്.എം. മീന പി. എന്നിവർ പങ്കെടുത്തു.