തിരുവല്ല: തുകലശേരി സി.എസ്.ഐ. ബധിര വിദ്യാലയത്തിന്റെ 85 -ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നഗരസഭ ഹരിതസേനയുമായി ചേർന്ന് നടപ്പാക്കുന്ന എന്റെ ഫലവൃക്ഷത്തോട്ടം പദ്ധതിയുടെ ഉദ്ഘാടനം 30ന് ഉച്ചയ്ക്ക് 12ന് ഗവർണർ പി.എസ്. ശ്രീധരൻപിള്ള നിർവഹിക്കും. മാത്യു ടി.തോമസ് എം.എൽ.എ. അദ്ധ്യക്ഷത വഹിക്കും. സി.എസ്.ഐ. മദ്ധ്യകേരള മഹായിടവക ആത്മായ സെക്രട്ടറി ജേക്കബ് ഫിലിപ്പ് കല്ലുമല, നഗരസഭാദ്ധ്യക്ഷ ശാന്തമ്മ വർഗീസ്, റവ.അലക്സ് പി. ഉമ്മൻ, നഗരസഭാ കൗൺസിലർ എം.ആർ.ശ്രീജ, പി.ടി.എ പ്രസിഡന്റ് സജി ജോൺ എന്നിവർ പ്രസംഗിക്കും.