കോന്നി: സെപ്തംബർ 17, 18 തീയതികളിൽ കോന്നിയിൽ നടക്കുന്ന സി.ഐ.ടി .യു ജില്ലാ സമ്മേളനത്തിന് സ്വാഗത സംഘം രൂപീകരിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു ഉദ്ഘാടനം ചെയ്തു.സി ഐ ടി യു ജില്ലാ പ്രസിഡന്റ് കെ.സി.രാജഗോപാലൻ അദ്ധ്യക്ഷത വഹിച്ചു . ജില്ലാ സെക്രട്ടറി പി.ജെ.അജയകുമാർ, അഖിലേന്ത്യാ ജനറൽ കൗൺസിൽ അംഗം ആർ.ഉണ്ണികൃഷ്ണപിള്ള, കെ.യു.ജനീഷ് കുമാർ എം.എൽ.എ, സംസ്ഥാന കമ്മിറ്റി അംഗം എസ്. ഹരിദാസ്, .വി സഞ്ജു രവിന്ദ്രൻ , ശ്യാംലാൽ, പി.എസ്.കൃഷ്ണകുമാർ, എം.അനീഷ് കുമാർ, സംഗേഷ് ജി.നായർ, പി.ജി. ഗോപകുമാർ , രഘുനാഥ് ഇടത്തിട്ട, മലയാലപ്പുഴ മോഹനൻ, എം.എസ്. ഗോപിനാഥൻ എന്നിവർ പ്രസംഗിച്ചു . ശ്യാംലാൽ (ചെയർമാൻ) മലയാലപ്പുഴ മോഹനൻ (കൺവീനർ) എന്നിവരുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിച്ചു.