തിരുവല്ല: മുൻ രാഷ്ട്രപതി ഡോ.എ.പി.ജെ. അബ്ദുൾ കലാമിന്റെ ഏഴാമത് അനുസ്മരണദിനം തിരുവല്ല ജോയ് ആലുക്കാസ് ഫൗണ്ടേഷന്റെയും തിരുവല്ല ജനമൈത്രി പൊലീസിന്റെയും സംയുക്താഭിമുഖ്യത്തിൽ ആചരിച്ചു. നഗരസഭാദ്ധ്യക്ഷ ശാന്തമ്മ വർഗീസ് ഉദ്‌ഘാടനം ചെയ്തു. ഡോ.ഗീവർഗീസ് മാർ കൂറിലോസ് മെത്രാപോലിത്ത മുഖ്യപ്രഭാഷണം നടത്തി. ദിലീപ് കുമാർ, ജോൺ കെ.തോമസ്, ശ്രീദേവി, ലീന ഫിലിപ്പ്, ജോളി സിൽക്‌സ് കേരള റീജിയണൽ മാനേജർ മഹേഷ് എം.ജെ, ജോളി സിൽക്‌സ് മാനേജർ ഫ്രാങ്ക്‌ളിൻ പി.എഫ്, അസി.മാനേജർ വിജയ് പോൾ, ജോയ്ആലുക്കാസ് അസി.മാനേജർ രാകേഷ് പി, സി.ആർ.ഓ ജോൺ ചെറിയാൻ എന്നിവർ പങ്കെടുത്തു.