1
വീതി കൂട്ടിയ ആലുംമൂട്ടിൽ വളവ്.

മണ്ണടി : ആലുംമുട്ടിൽ വളവിന് വീതി കൂട്ടിയിട്ടും രക്ഷയില്ല. ഒരുദിവസം ഉണ്ടായത് അഞ്ച് സ്കൂട്ടർ അപകടം.

എംസാന്റ് ഇളകിയാണ് സ്കൂട്ടർ മറിയുന്നതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പൊതുമരാമത്ത് വകുപ്പിനെ അറിയിച്ചെങ്കിലും നടപടിയില്ല. കൊടുംവളവായ ഇവിടെ നിരവധി മരണങ്ങളാണ് വാഹനാ അപകടത്തിൽ നേരത്തെ ഉണ്ടായത്. ഒരു ദിവസം തന്നെ അഞ്ച് അപകടങ്ങൾ നടന്നു. ഒരാഴ്ച മുൻപാണ് റോഡ് വീതി കൂട്ടിയത്. നിർമ്മാണത്തിലെ അപാകതയാണ് അപകട ത്തിന് ഇടയാക്കിയതെന്ന ആരോപണമുണ്ട്.നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ് റോഡ് വീതി കൂട്ടി സംരക്ഷിക്കാൻ നടപടിയായത്.