
പത്തനംതിട്ട: കാർഗിൽ വിജയദിവസത്തിന്റ 23-ാം വാർഷികത്തിൽ വീരമൃത്യു വരിച്ച ജവാന്മാരെയും കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത ധീര ജവാന്മാരെയും അനുസ്മരിച്ച് ജില്ലയിലെ സൈനികരുടെ സംഘടനയായ ടീം പത്തനംതിട്ട സോൾജിയേഴ്സ്(തപസ് ) കഴിഞ്ഞ ദിവസം പത്തനംതിട്ട യുദ്ധസ്മാരകത്തിൽ ഒത്തുചേർന്നു. അംഗങ്ങൾ വീരമൃത്യു വരിച്ച ധീര ജവാൻമാർക്ക് വേണ്ടി ദീപങ്ങളാൽ യുദ്ധ സ്മാരകം അണിയിച്ചൊരുക്കി. തപസ് പ്രസിഡന്റ് രാജ്മോഹൻ അടൂരിന്റെ നേതൃത്വത്തിൽ ഭാരവാഹികളായ ശ്യാം ലാൽ അടൂർ, ബിനുകുമാർ ഇളക്കൊള്ളൂർ, അരുൺ മാത്തൂർ, ലിജു വെട്ടൂർ, മറ്റ് അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.