കോന്നി: കെ.എസ്.ഇ.ബി. വർഷം തോറും മീറ്റർ വാടകയും ഡെപ്പോസിറ്റും, കുടിശികയായി ഉപഭോകതാക്കൾക്ക് ഭീമമായ തുക വൈദ്യുതി ബില്ലായി നൽകുന്ന നടപടിക്കെതിരെ വൈദ്യുതി ഭവന്റെ മുമ്പിൽ ധർണ സംഘടിപ്പിക്കുമെന്ന് ബി.ഡി.ജെ.എസ് കോന്നി നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. പ്രസന്നകുമാർ പാലയ്ക്കൽ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കൂടൽ നോബൽ കുമാർ, സിജു മുളന്തറ, പ്രകാശ് കിഴക്കുപുറം, അജേഷ് ചെങ്ങറ, ജഗദ് പ്രിയ എന്നിവർ പ്രസംഗിച്ചു.