നാരങ്ങാനം: എസ്.എൻ.ഡി.പി.യോഗം 91 ാം നമ്പർ നാരങ്ങാനം ശാഖയിലെ ശ്രീനാരായണ പഠന ക്ലാസുകളുടെ ഉദ്ഘാടനം ഞായാറാഴ്ച ഉച്ചയ്ക്ക് 2 ന് ചാന്തുരത്തിയിൽ ശാഖാ ഒാഡിറ്റോറിയത്തിൽ നടക്കും. കോഴഞ്ചേരി യൂണിയൻ കമ്മിറ്റി അംഗം വി.എസ് സനിൽകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് അജിമോൻ അദ്ധ്യക്ഷത വഹിക്കും.സൗമ്യ അനിരുദ്ധൻ (കോട്ടയം) ക്ലാസെടുക്കും. വത്സമ്മ ശ്രീനിവാസ് , മോഹനൻ ശ്രീപാർവതി, മിനി മണിയൻ,​ അതുൽ അശോക്, ജയാ സന്തോഷ്, എന്നിവർ പ്രസംഗിക്കും.