പ്രമാടം : മല്ലശേരി വൈ.എം.സി.എയുടെ ഈ വർഷത്തെ പ്രവർത്തന ഉദ്ഘാടനവും എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള അനുമോദനവും നാളെ വൈകിട്ട് നാലിന് വൈ.എം.സി.എ ഹാളിൽ നടക്കും. പ്രതിഭാ സംഗമത്തിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും പ്രവർത്തന ഉദ്ഘാടനം കെ.യു. ജനീഷ് കുമാർ എം.എൽ.എയും നിർവഹിക്കും. വൈ.എം.സി.എ പ്രസിഡന്റ് കെ.വി.തോമസ് അദ്ധ്യക്ഷത വഹിക്കും.